![](/wp-content/uploads/2020/11/suspicious-death-2.jpg)
വാഷിങ്ടണ്‍: കാണാതായ ആറുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 14 കാരന്‍ അറസ്റ്റില്‍. അമേരിക്കയിലെ ഇന്ത്യാനയിലെ ന്യൂ കാര്‍ലിസ്ലിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയാണ് ഗ്രേയ്സ് റോസ് എന്ന ആറുവയസുകാരിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് 8.30 മണിയോടെ ഗ്രേയ്സിന്റെ വീടിന് അധികം അകലെയല്ലാതെയുള്ള ഒരിടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read Also : കൃഷ്ണ ദ്വാര ക്ഷേത്രം തകര്‍ത്ത സംഭവം , ഇസ്ലാം പുരോഹിതരുമായി നടന്ന കൂടിക്കാഴ്ചയില്‍ മാപ്പ് നല്‍കി വിശ്വാസികള്‍
അപരിചിതരോട് പോലും ഇടപഴകാന്‍ മടിയില്ലാത്ത പ്രകൃതമായിരുന്നു ഗ്രേയ്സിന്റേതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിന് വെളിയില്‍ സുഹൃത്തുക്കളോടൊപ്പം കളിക്കാനായി പോയ ഗ്രേയ്സ് മടങ്ങി എത്താത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ഗ്രേയ്സിന്റെ മരണകാരണം വ്യക്തമാകൂ. അറസ്റ്റിലായ പതിനാലുകാരന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments