റാന്നി സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി കോണ്‍ഗ്രസ്സില്‍ വൻ കലാപം. റാന്നി സീറ്റ് കുടുംബസ്വത്താക്കി മാറ്റിയെന്ന പേരിലാണ് പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട മറിയാമ്മ ചെറിയാന്‍റെ മകന്‍ റിങ്കു ചെറിയാന് സീറ്റ് നൽകിയതാണ് പ്രവര്‍ത്തകരുടെ പ്രതിക്ഷേധത്തിന് ഇടയാക്കിയത്. കോണ്‍ഗ്രസ്സിലെ കുടുംബാധിപത്യം ഗാന്ധി കുടുംബത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല എന്നാണ് പ്രവർത്തകരുടെ ഇപ്പോഴത്തെ അഭിപ്രായം.
റാന്നിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പ്രമോദ് നാരായണനും, എൻ.ഡി.എ സ്ഥാനാർഥി പത്മകുമാറും പ്രചരണത്തില്‍ ബഹുദൂരം മുന്നില്‍ എത്തിയപ്പോഴാണ്സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ പേരില്‍ യു.ഡി.എഫില്‍ പൊട്ടിത്തെറിയുണ്ടാകുന്നത്.
റാന്നി സീറ്റില്‍ കുടുംബവാഴ്ചയാണ് പ്രധാന വിമര്‍ശനം. റിങ്കു ചെറിയാന്റെ പിതാവ് രണ്ട് തവണ എം.എല്‍.എയും, അതിന് ശേഷം രണ്ട് തവണ മത്സരിച്ച് തോറ്റ വ്യക്തിയുമാണ്. കഴിവും, പ്രവർത്തന പാരമ്പര്യവുമുള്ള മറ്റ് പ്രവർത്തകരെ പിന്തള്ളിയാണ് റിങ്കു ചെറിയാന് സീറ്റ് നൽകിയത്. ഇതിനെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പോസ്റ്ററുകൾ ഒട്ടിച്ച് പ്രതിഷേധിച്ചു.
കഴിഞ്ഞ തവണ മത്സരിച്ചത് അദ്ദേഹത്തിന്റെ മാതാവാണെന്നും അവര്‍ തോറ്റിട്ടും ആ സീറ്റ് ഇത്തവണയും ആ കുടുംബത്തിന് തന്നെ നല്‍കിയത് അംഗീകരിക്കാന്‍ ആവില്ലായെന്നും ഒരു വിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പറയുന്നു. കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ ഉള്‍പ്പടെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.
Post Your Comments