ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ലോക്പാല്‍ കാമ്പയിനില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പങ്കാളിയായതിലും സഹായിച്ചതിലും താന്‍ ഇന്ന് ലജ്ജിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. പ്രായമായവര്‍ക്ക് അയോദ്ധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്രയൊരുക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രസ്താവന അടങ്ങിയ വാര്‍ത്ത സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്. ഹിന്ദു ദേശീയവാദത്തില്‍ ബി.ജെ.പിയെ പിന്തളളാനാണ് കെജ്‌രിവാള്‍ ശ്രമിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ തന്റെ കുറിപ്പില്‍ ആരോപിച്ചു.
Read Also: പ്രതിരോധ ബന്ധം ശക്തമാക്കും; ഇന്ത്യക്ക് ഉറപ്പ് നൽകി ബൈഡൻ ഭരണകൂടം
ലോക്പാല്‍ കാമ്പയിനില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പങ്കാളിയായതിലും സഹായിച്ചതിലും ഞാന്‍ ഇന്ന് ലജ്ജിക്കുന്നു. അയാള്‍ മുഖ്യമന്ത്രി ആകുന്നതിനുവേണ്ടി കാമ്പയിനെ ഉപയോഗിച്ചു. അതിനുശേഷം ലോക്പാലിനെയും ആംആദ്മി പാര്‍ട്ടിയുടെ മൂലധനശേഖരണത്തിന്റെ സുതാര്യതയെയും ബദല്‍ രാഷ്ട്രീയത്തെയും വലിച്ചെറിഞ്ഞു. ഇപ്പോള്‍ ഹിന്ദു ദേശീയവാദത്തില്‍ ബി.ജെ.പിയെ പിന്തളളാന്‍ ശ്രമിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ കുറിച്ചു.
Post Your Comments