
അബുദാബി: യുഎഇയില്‍ ഇന്ന് 1898 പേര്‍ക്ക് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് രണ്ടായിരത്തില്‍ താഴെയെത്തിയിരിക്കുന്നത്. മരണ സംഖ്യയിലും കുറവുണ്ടാകുന്നുണ്ട്. ഇന്ന് രാജ്യത്ത് ഏഴ് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചികിത്സയിലായിരുന്ന 2438 പേര് രോഗമുക്തരാവുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,05,579 കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിരിക്കുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,28,295 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,08,085 പേരാണ് രോഗമുക്തരായത്. 1402 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് 18,808 കൊവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.
Post Your Comments