COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 345 പേർക്ക്

ജിദ്ദ: സൗദിയിൽ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് പുതുതായി 345 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുകയും 223 പേർ രോഗമുക്തി നേടുകയും ചെയ്തിരിക്കുന്നു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. കിഴക്കൻ പ്രവിശ്യയിലെ രോഗികളുടെ എണ്ണവും ഉയർന്നിട്ടുണ്ട്.

പുതുതായി കൊറോണ വൈറസ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 382752 ആയി ഉയർന്നു. ഇവരിൽ 372926 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6573 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3253 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 567 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 142, കിഴക്കൻ പ്രവിശ്യ 80, മക്ക 47, വടക്കൻ അതിർത്തി മേഖല 14, അൽ ഖസീം 13, അൽജൗഫ് 12, മദീന 9, അസീർ 8, ഹാഇൽ 7, ജീസാൻ 5, തബൂക്ക് 4, നജ്റാൻ 2, അൽബാഹ 2.

shortlink

Related Articles

Post Your Comments

Related Articles


Back to top button