കണ്ണൂര്‍ ജില്ലയില്‍ നിന്നും ധര്‍മ്മടത്ത് മത്സരിക്കാൻ കരുത്തനായൊരു നേതാവ് കോണ്‍ഗ്രസിനായി ഇറങ്ങണമെന്ന് പ്രവര്‍ത്തകരുടെ ആവശ്യം. വി.ഐ.പി മണ്ഡലമായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് സുധാകര പക്ഷം രംഗത്തെത്തിയിട്ടുണ്ട്.
ബി.ജെ.പിയുടെ മുതിർന്ന നേതാവ് സി.കെ.പത്മനാഭനാണ് ധർമ്മടത്തെ എൻ.ഡി.എ സ്ഥാനാർഥി. ഇതോടെ മത്സരം കടുക്കുമെന്ന് വ്യക്തമായി. ധര്‍മ്മടത്ത് കടുത്ത ത്രികോണ മത്സരത്തിനിറങ്ങാൻ തനിക്ക് താല്‍പര്യമില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇതോടെ ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിനിര്‍ണയം കോൺഗ്രസിന് വെല്ലുവിളിയാവുകയാണ്. തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് കെ.സുധാകരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ധര്‍മടത്ത് മത്സരിക്കണമെന്ന കെ.പി.സി സിനിര്ദേശം ഘടക കക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്ക് തള്ളിയതാണ് ലഭ്യമായ വിവരം. ധര്‍മടത്തിന് പകരം മറ്റൊരു സീറ്റ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
ധര്‍മടത്ത് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് യു.ഡി.എഫിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ധര്‍മടം മണ്ഡലത്തില്‍ കോൺഗ്രസിന്റെ ശക്തി തെളിയിക്കാൻ കെ. സുധാകരന്‍ മത്സരിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്. ഈ ആവശ്യമുയര്‍ത്തി പ്രവര്‍ത്തകര്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇ-മെയില്‍ അയക്കുകയും ചെയ്തു.
Post Your Comments