Latest NewsNewsIndia

ഭീകരതയോട് വിട്ടുവീഴ്ച്ചയില്ല; കശ്മീരിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ ഷോപ്പിയാൻ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ ഷോപ്പിയാൻ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സജ്ജാദ് അഫ്ഗാനെയും സഹായിയെയുമാണ് സുരക്ഷാ സേന വധിച്ചത്. കശ്മീർ പോലീസും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. കശ്മീർ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ കുമാർ അഫ്ഗാനിയെ വധിച്ചതിന് സുരക്ഷാ സേനയെ അഭിനന്ദിച്ചു.

എകെ 47 ഉൾപ്പെടെ നിരവധി ആയുധശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും പ്രദേശത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. നിലവിൽ പ്രദേശം പൂർണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കൂടുതൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടോയെന്ന് കണ്ടെത്താനായി സൈന്യം മേഖലയിൽ പരിശോധന നടത്തുകയാണ്.

Read Also: പഞ്ചാബിൽ വീണ്ടും ഡ്രോൺ സാന്നിദ്ധ്യം; സുരക്ഷ ശക്തമാക്കി ഇന്ത്യൻ സേന

ഷോപ്പിയാൻ മേഖലയിൽ ഭീകര സാന്നിദ്ധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൈന്യം മേഖലയിൽ പരിശോധന നടത്താനെത്തിയപ്പോഴാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button