മുംബൈ: മഹാരാഷ്ട്രയിൽ അസുഖബാധിതയായ ഭാര്യയെ തലക്കടിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ ആയിരിക്കുന്നു. മഹാരാഷ്ട്രയിലെ പർബാനി ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നിരിക്കുന്നത്. ബ്രെയിൻ ട്യൂമർ ബാധിതയായ ഭാര്യയെ 45കാരൻ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്.
വീടിന് പുറത്തെത്തി രക്തം പുരണ്ട വസ്ത്രങ്ങൾ ഇയാൾ നശിപ്പിക്കുന്നത് കണ്ടതോടെ അയൽക്കാരാണ് പോലീസിൽ വിവരം അറിയിക്കുകയുണ്ടായത്. പോലീസിലെത്തി മൃതദേഹവും വസ്ത്രങ്ങളും കൊലപ്പെടുത്താനുപയോഗിച്ച ആയുധവും കണ്ടെത്തുകയുണ്ടായി.
ഭാര്യയുടെ അസുഖവും ചികിത്സയും മനംമടുപ്പിച്ചതാണ് കൊലപാതക കാരണമെന്ന് തൊഴിൽ രഹിതനായ ഭർത്താവ് പോലീസിൽ മൊഴി നൽകി. ഞായറാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്.
Post Your Comments