Latest NewsNattuvarthaNews

പ്രവർത്തിക്കാതെ കിടന്ന തടിമിൽ കത്തിനശിച്ചു

കലഞ്ഞൂർ; പ്രവർത്തിക്കാതെ കിടന്ന തടിമിൽ കത്തിനശിച്ചു. കിളിത്തട്ടിൽ വീട് വിക്രമന്റെ ഉടമസ്ഥതയിലുള്ള തടിമില്ലിനാണ് തീപിടിച്ച് നശിച്ചിരിക്കുന്നത്. ഇളമണ്ണൂർ റൂട്ടിൽ മഹാദേവർ ക്ഷേത്രത്തിനു സമീപം ഇന്നലെ പുലർച്ചെ 3നാണ് സംഭവം ഉണ്ടായിരിക്കുന്നത്. തീ നന്നായി ആളിപ്പടർന്നതോടെയാണ് പ്രദേശവാസികൾ വിവരമറിയുന്നത്. തുടർന്ന് അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു ഉണ്ടായത്. കോന്നി, അടൂർ, പത്തനാപുരം എന്നിവിടങ്ങളിൽ നിന്നായി 5 യൂണിറ്റ് വാഹനം സ്ഥലത്തെത്തി.

5 ടാങ്ക് വെള്ളം ഉപയോഗിച്ച് 3 മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണക്കുകയുണ്ടായി. ഷെഡും യന്ത്രങ്ങളും തടികളും കത്തി നശിച്ചിട്ടുണ്ട്. ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കരുതുന്നത്. മിൽ പ്രവർത്തിക്കാതെ കിടന്നതിനാൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും അതിനാൽ തീ പടർന്നതിന്റെ കാരണം വ്യക്തമല്ലെന്നും പറയുന്നു. കൂടൽ പൊലീസ് സ്ഥലത്തെത്തി സംഭവത്തിൽ കേസെടുത്തു. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button