
സോഷ്യൽ മീഡിയ ഉപേക്ഷിച്ച് ബോളിവുഡ് സൂപ്പർതാരം അമീർഖാൻ. തന്റെ എല്ലാം സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളും ഉപേക്ഷിക്കുകയാണ് എന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്നലെ അമീർഖാന്റെ ജന്മദിനമായിരുന്നു. “നിങ്ങളുടെ ജന്മദിനാശംസകൾക്ക് നന്ദി: അവരെന്റെ ഹൃദയം നിറച്ചു. അതേസമയം ഇതായിരിക്കും സോഷ്യൽ മീഡിയയിലെ അവസാന പോസ്റ്റ്”. അമീർഖാൻ ട്വിറ്ററിൽ കുറിച്ചു.
തന്റെ സിനിമകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പുകൾ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇനിയും ലഭിക്കുമെന്നും അമീർ ട്വിറ്ററിൽ കുറിച്ചു. അതേസമയം തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് നിരവധി ആരാധകർ പോസ്റ്റിന് താഴെ കമ്മന്റുമായി എത്തി.
Post Your Comments