ലാഹോര്‍: പാകിസ്താനില്‍ കാരക് ജില്ലയില്‍ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ കൃഷ്ണ ദ്വാര ക്ഷേത്രം അടിച്ച് തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്ത ആക്രമണകാരികള്‍ക്ക് മാപ്പ് നല്‍കി മേഖലയിലെ ഹിന്ദു സമൂഹം. ഇസ്ലാം മതപുരോഹിതരുമായി നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നാണ് വിശ്വാസികള്‍ ക്ഷേത്രം തകര്‍ത്തവര്‍ക്ക് മാപ്പ് നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ 20 നായിരുന്നു സംഭവം. കൃഷ്ണ ദ്വാര ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ളവരാണ് ക്ഷേത്രം തീയിടുകയും ചുറ്റികയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് അടിച്ച് തകര്‍ക്കുകയും ചെയ്തത്.
Read Also : കുമ്മനം രാജശേഖരനെ പിൻഗാമിയെന്ന് പറയില്ല, ശോഭാ സുരേന്ദ്രന് മത്സരിക്കാൻ അവസരം കൊടുക്കണം; ഒ. രാജഗോപാല്‍
ഹിന്ദു സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും, ഭാവിയില്‍ ഇത്തരം അനിഷ്ട സംഭവങ്ങളില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും മുസ്ലീം പുരോഹിതന്മാര്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
Post Your Comments