Latest NewsKeralaIndiaNews

കരച്ചിലിനും ബഹളത്തിനുമൊടുവിൽ സീറ്റ് ഉറപ്പിച്ചു; പൊട്ടിക്കരച്ചിൽ നാടകമല്ലെന്ന് ബിന്ദു കൃഷ്ണ

ബിന്ദു കൃഷ്ണ കൊല്ലത്ത് മത്സരിക്കും

നാടകീയ രംഗങ്ങൾക്കൊടുവിൽ സീറ്റ് ഉറപ്പിച്ച് ബിന്ദു കൃഷ്ണ. കൊ​ല്ല​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചു​വെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ. ഇന്നലത്തെ പൊട്ടിക്കരച്ചിൽ നാടകമല്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കും.

Also Read:ബിജെപിക്ക് വോട്ട് ചെയ്യരുത്; മമതയ്ക്കായി വോട്ട് തേടി കർഷക സമരത്തിൻ്റെ നേതാവ് രാകേഷ് ടികായത്

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊല്ലത്ത് കോൺഗ്രസിൽ കഴിഞ്ഞ ദിവസം കൂട്ടരാജി നടന്നിരുന്നു. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരുമാണ് രാജിവെച്ചത്.ബിന്ദു കൃഷ്ണയ്ക്ക് സീറ്റു നൽകാത്ത കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഉൾപ്പെടെ ഇ മെയിൽ അയക്കുകയും ചെയ്തിരുന്നു.

നാലര വർഷക്കാലം ജില്ലയിൽ ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കൾ പറയുന്നത്. ജില്ലയിൽ കോൺഗ്രസ്സിന്റെ വിജയത്തെ തന്നെ ഇത് ബാധിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതിനൊടുവിലാണ് ബിന്ദുവിനെ കൊല്ലത്ത് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button