KeralaNattuvarthaLatest NewsNews

ശബരിമല വിഷയം ഇന്നും കേരളത്തിലെ ജനങ്ങളുടെ ഉള്ളിലുണ്ട് : മുൻ പി.എസ്.സി ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ

പ്രമുഖരും, കഴിവുള്ളവരും, അഴിമതി രഹിതരുമാണ് ബിജെപിയുടെ സ്ഥാനാർത്ഥികളെന്ന് ബിജെപി നേതാവും പി.എസ്.സി മുൻ ചെയർമാനുമായ കെ.എസ് രാധാകൃഷ്ണൻ. മികച്ച സ്ഥാനാർത്ഥി പട്ടികയാണ് ബി.ജെ.പി ദേശീയ നേതൃത്വം പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവന്ന വാർത്തയോട്

‘ശബരിമല വിഷയം ഇന്നും കേരളത്തിലെ ജനങ്ങളുടെ ഉള്ളിലുണ്ട്. ശബരിമല ജനങ്ങളുടെ വികാരമാണ്. ഭരണഘടനാ വിരുദ്ധമായ വിധിന്യായമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശനം. ഭരണഘടനയുടെ 25 , 26 അനുഛേദം മനസാക്ഷിക്കൊത്ത മത ആചാര അനുഷ്ഠാനങ്ങൾ ഉറപ്പുനൽകുന്നു’. ഇത് അനുസരിച്ച് ജീവിക്കാൻ കഴിയാത്തത് ഭരണഘടനയുടെ ലംഘനമാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.

‘യുക്തികൊണ്ട് ചിന്തിച്ചാൽ പലകാര്യങ്ങളും മനസ്സിലാകില്ല എന്നതാണ് മതത്തിന്റെ പ്രത്യേകത. മനുഷ്യൻ യുക്തിയ്ക്കപ്പുറത്തുള്ള പല കാര്യങ്ങളും ആവശ്യപ്പെടുന്നുണ്ട് . ഇക്കാര്യങ്ങൾക്ക് പരിരക്ഷ നൽകുന്നതിനാണ് ഭരണഘടനയിലെ 25 ഉം 26 ഉം അനുച്ഛേദം എഴുതപ്പെട്ടിരിക്കുന്നത്’. അതിന് ലംഘനം ഉണ്ടായി രാജ്യത്തെ വലിയ വിഭാഗം ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ മുറിവേറ്റ സമയത്ത് അവരെ പരിഹസിക്കാൻ ശ്രമിച്ചവരോട് ജനം പൊറുക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

shortlink

Post Your Comments


Back to top button