KeralaLatest NewsNews

നാട്ടികയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മരിച്ചതായി വ്യാജ വാര്‍ത്ത

സംഭവം വിവാദമായതിന് പിന്നാലെ പത്രത്തിന്റെ ഇ-പതിപ്പ് പിന്‍വലിച്ചിട്ടുണ്ട്

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കേരളം. മുന്നണി പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. നാട്ടികയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മരിച്ചതായി വ്യാജ വാര്‍ത്ത. നാട്ടികയിലെ സി പി ഐ സ്ഥാനാര്‍ത്ഥിയായ സി സി മുകുന്ദന്‍ മരിച്ചതായാണ് ജന്മഭൂമിയിൽ വാര്‍ത്ത വന്നത്. പത്രത്തിന്റെ തൃശൂര്‍ എഡിഷനിലാണ് വാര്‍ത്ത വന്നത്.

read also:കരച്ചിലിനും ബഹളത്തിനുമൊടുവിൽ സീറ്റ് ഉറപ്പിച്ചു; പൊട്ടിക്കരച്ചിൽ നാടകമല്ലെന്ന് ബിന്ദു കൃഷ്ണ

സംഭവം വിവാദമായതിന് പിന്നാലെ പത്രത്തിന്റെ ഇ-പതിപ്പ് പിന്‍വലിച്ചിട്ടുണ്ട്. ഇന്നലെയാണ് നാട്ടികയിലെ സിറ്റിംഗ് എം എല്‍ എയായ ഗീതാ ഗോപിയെ മാറ്റി സി സി മുകുന്ദനെ സി പി ഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button