ചെന്നൈ : തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഡി.എം.കെ എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു. തിരുപരകുണ്ട്രം എം.എല്‍.എ ഡോ. പി. ശരവണനാണ് ബി.ജെ.പിയിൽ ചേർന്നത്.
നേരത്തേ ബി.ജെ.പിയിലായിരുന്ന ശരവണന് ആറുവര്‍ഷം മുമ്പാണ് ഡി.എം.കെയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ വീണ്ടുമെത്തിയതിൽ സന്തോഷം ഉണ്ടെന്നും പി. ശരവണൻ പറഞ്ഞു. കോവിഡ് വാക്സിന് രാജ്യത്തിന് മാത്രമല്ല, മറ്റെല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാക്കി. ആര്‍ക്കും നിഷേധിക്കാനാകാത്ത നേട്ടമാണിതെന്നും ശരവണന് പറഞ്ഞു.
Post Your Comments