KeralaNattuvarthaLatest NewsNews

സിപിഎമ്മിന് തിരിച്ചടി; മദ്യപിക്കുന്ന സ്ഥാനാർത്ഥി വേണ്ട, സർക്കാരിന്റെ മദ്യ നയത്തിനെതിരെ ക്രൈസ്തവ സഭകൾ പരസ്യമായി രംഗത്ത്

തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. സർക്കാരിന്റെ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രൈസ്തവ സഭകൾ. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനു പകരം യഥേഷ്ടം ലഭ്യമാക്കുന്ന നിലപാട് സമൂഹത്തിന് നല്ലതല്ലെന്നും മദ്യപാനം കുറയ്ക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വമാണെന്നും മതമേലദ്ധ്യക്ഷന്മാർ വ്യക്തമാക്കി.

Also Read:നിയസഭ തിരഞ്ഞെടുപ്പ് : പ്രചാരണം ആരംഭിച്ച് എൽ.ഡി.എഫ് സ്ഥാനാർഥികൾ

മദ്യനയത്തിൽ സർക്കാരിനെ പരസ്യമായി തിരുത്താനും ക്രൈസ്തവ സഭകൾ തയ്യാറാവുകയാണ്. മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുന്ന ഒരു നിലപാടിനെയും അംഗീകരിക്കാനാവില്ലെന്നും മദ്യപിക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കാനും പിന്തുണയ്ക്കാനും സാധിക്കില്ലെന്ന് മതമേലദ്ധ്യക്ഷന്മാർ വ്യക്തമാക്കി.

രാഷ്ട്രീയ വിഷയങ്ങൾക്ക് പുറമെയുള്ള ആശയപ്രചാരണ വേദി കൂടിയാണ് തെരഞ്ഞെടുപ്പുകൾ എന്നിരിക്കെ സർക്കാരിന്റെ മദ്യ നയത്തിനെതിരെ ക്രൈസ്തവ സഭകൾ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വ്യക്തം. മദ്യവർജ്ജനത്തിന്റെ മാതൃക കാട്ടുന്നതിന് സ്ഥാനാർത്ഥികൾ മുന്നോട്ടു വരണമെന്ന് പൗരസ്ത്യ കൽദായ സുറിയാനി സഭ അദ്ധ്യക്ഷൻ ഡോ. മാർ അപ്രേം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button