Latest NewsKeralaNews

കെ മുരളീധരന്‍ നട്ടെല്ലുള്ള നേതാവ്, നേമത്ത് സിപിഎം ബിജെപി മത്സരമെന്നു കെ.​സു​രേ​ന്ദ്ര​ന്‍

ബിജെപി ആദ്യമായി സംസ്ഥാനത്ത് സീറ്റ് നേടിയ മണ്ഡലമാണ് നേമം

നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് നേമം. ബിജെപി ആദ്യമായി സംസ്ഥാനത്ത് സീറ്റ് നേടിയ നേമം തിരിച്ചു പിടിക്കാൻ ഇടത് വലത് രാഷ്ട്രീയ പാർട്ടികൾ ശക്തരായ നേതാക്കന്മാരെ അണിനിരത്തുകയാണ്. സസ്പെൻസ് പൊളിച്ചു കൊണ്ട് കോ മുരളീധരൻ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി നേമത്ത് എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

നേ​മ​ത്ത് മ​ത്സ​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​യ കെ.​മു​ര​ളീ​ധ​ര​നെ അ​ഭി​ന​ന്ദി​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. മു​ര​ളീ​ധ​ര​ന്‍ ന​ട്ടെ​ല്ലു​ള്ള നേ​താ​വാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആര് വന്നാലും നേമത്ത് സിപിഎം ബിജെപി മത്സരമാണ് നടക്കുകയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നേമത്ത് മുരളീധരനെ പരിഗണിക്കുന്നു എന്ന വാര്‍ത്തയോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button