Latest NewsNattuvarthaNews

അസം സ്വദേശിയുടെ ഫോണുമായി മുങ്ങിയ പ്രതികൾ പിടിയിൽ

കോട്ടയം; അസം സ്വദേശിയുടെ മൊബൈൽ ഫോണുമായി മുങ്ങിയ മോഷ്ടാക്കളെ പിങ്ക് പൊലീസ് പിടികൂടി. പാലാ നീലൂർ ചങ്കളശ്ശേരിയിൽ മോബിൻ തോമസ്, പുതുപ്പള്ളി ഇഞ്ചക്കാട്ടുക്കുന്നേൽ സാജൻ എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇന്നലെ രാവിലെ തിരുനക്കര പഴയ ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. മൈതാനത്ത് കിടന്നുറങ്ങുകയായിരുന്ന ഹബീബ് റഹ്മാന്റെ (19) മൊബൈൽ ഫോണാണ് പ്രതികൾ മോഷ്ടിച്ചത്.

ഹബീബ് ഉടൻ തന്നെ സ്റ്റാൻഡിലുണ്ടായിരുന്ന പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയുണ്ടായി. സ്റ്റാൻഡിൽ ഉണ്ടായിരുന്ന മോബിൻ തോമസ് പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിക്കുകയുണ്ടായി. പിങ്ക് പൊലീസ് മോബിന്റെ പിന്നാലെയെത്തി പിടികൂടി. എന്നാൽ അതേസമയം മോബിൻ ഫോൺ വിൽപനയ്ക്കായി സാജനു കൈമാറിയിരുന്നു. പിന്നീട് സാജനെയും പിടികൂടി. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബേബി മോൾ, ടാനിയ, കൻസി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button