ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,320 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗ ബാധിതരുെട എണ്ണം 1,13,59,048 ആയി ഉയർന്നിരിക്കുന്നു. 16,637 പേർക്ക് രോഗം ഭേദമായി.
കഴിഞ്ഞ ദിവസം 161 പേർ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആേരാഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗബാധ മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,58,607 ആയി ഉയർന്നു. 2,10,544 പേരാണ് നിലവിൽ കോവിഡ് ചികിത്സയിലുള്ളത്. 1,09,89,897 പേർക്ക് ഇതുവരെ രോഗം ഭേദമായി.
ഇന്ത്യയിൽ ഇതുവരെ 22,67,03,641 സാംപിളുകൾ പരിശോധിച്ചതായി ഐ.എം.സി.ആർ അറിയിക്കുകയുണ്ടായി. ശനിയാഴ്ച വൈകീട്ട് വരെ 2.91 കോടി കോവിഡ് വാക്സിൻ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
Post Your Comments