![](/wp-content/uploads/2021/03/hug.jpg)
ലാഹോര്‍ : ക്യാംപസിനകത്ത് കെട്ടിപ്പിടിച്ചതിനും പ്രൊപ്പോസ് ചെയ്തതിനും രണ്ട് വിദ്യാര്‍ത്ഥികളെ പാകിസ്താനിലെ പ്രമുഖ യൂണിവേഴ്‌സിറ്റി പുറത്താക്കി.
സര്‍വ്വകലാശാല ക്യാംപസില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം കെട്ടിപ്പിടിക്കുന്നതിന്റെയും പ്രൊപ്പോസ് ചെയ്യുന്നതിന്റെയും വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ യൂണിവേഴ്‌സിറ്റി കമ്മിറ്റി തീരുമാനിക്കുകയും സര്‍വകലാശാലയിലെ ഏതെങ്കിലും കാമ്പസുകളില്‍ ഇവര്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു.
രണ്ട് വിദ്യാര്‍ത്ഥികളും കടുത്ത ദുഷ്‌പെരുമാറ്റം നടത്തിയെന്നും സര്‍വകലാശാല നിയമങ്ങള്‍ ലംഘിച്ചെന്നുമാണ് ലാഹോര്‍ സര്‍വകലാശാല അവകാശപ്പെടുന്നത്.
Post Your Comments