Latest NewsNewsIndia

മോദി ശിവന്‍റെ അവതാരം, കോവിഡിനെ നേരിടാൻ മോദിയെപ്പോലെ ഒരു മഹദ് വ്യക്തിക്ക് മാത്രമെ സാധിക്കുമായിരുന്നുള്ളു; ഹിമാചൽ മന്ത്രി

സിംല : പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാൻ ശിവന്‍റെ അവതാരമാണെന്ന് ഹിമാചൽ പ്രദേശ് മന്ത്രി സുരേഷ് ഭരദ്വാജ്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭരദ്വാജ്, മോദിയെ ശിവന്‍റെ അവതാരമെന്ന് വിളിച്ചത്. ‘ഇന്ത്യ പോലെ ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത് കൊറോണ വൈറസിനെ നേരിടാൻ മോദിയെപ്പോലെ ഒരു മഹദ് വ്യക്തിക്ക് മാത്രമെ സാധിക്കുമായിരുന്നുള്ളു. അദ്ദേഹം ശിവന്‍റെ അവതാരം തന്നെയാണ്’ എന്നായിരുന്നു വാക്കുകൾ. ശിവരാത്രിയോടനുബന്ധിച്ച് ഒരു ക്ഷേത്രത്തിലെ പൂജാ ചടങ്ങിൽ സംസാരിക്കവെയാണ് മോദിയെ ദൈവമാക്കി മന്ത്രിയുടെ വാക്കുകൾ.

എന്നാൽ ഈ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാക്കൾ അടക്കം പരിഹാസവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയെ വശത്താക്കി മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാനാണ് ഇത്തരം സുഖിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് കോൺഗ്രസ് എംഎൽഎ വിക്രമാദിത്യ സിംഗ് ആരോപിച്ചത്. ഭരദ്വാജിന്റെ പ്രസ്താവന നിർഭാഗ്യകരമാണെന്നാണ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനും കോൺഗ്രസ് എം‌എൽ‌എയുമായ വിക്രമാദിത്യ സിംഗ് പറഞ്ഞത്.

Read Also : തെരഞ്ഞെടുപ്പ് അടുത്തു, നാടകവും തുടങ്ങി; ഒടിഞ്ഞകാലുമായി വോട്ട് തേടാൻ മമത

പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാനും സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാനും വേണ്ടിയാകും മന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്. ബിജെപി മുഖ്യമന്ത്രിയെ മാറ്റിയ ഉത്തരാഖണ്ഡിലെ സമീപകാല സംഭവവികാസങ്ങൾ പരാമർശിച്ച് കോൺഗ്രസ് നേതാവ് പറഞ്ഞു, ജയ് റാം താക്കൂറും സ്ഥാനമൊഴിയാമെന്ന് കരുതി നിരവധി ഹിമാചൽ മന്ത്രിമാർ സംസ്ഥാന മുഖ്യമന്ത്രിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്ന കാര്യവും കോൺഗ്രസ് എംഎൽഎ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button