ബംഗാള്‍: നിയമസഭാ തെരഞ്ഞെടുപ്പിനു ഒരുങ്ങുകയാണ് ബംഗാൾ . ബിജെപിയെ തോൽപ്പിക്കാൻ ആക്രമണ നാടകവുമായി മമത രംഗത്ത്. ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷനായ ആദിര്‍ രഞ്ജന്‍ ചൗധരിയ്‌ക്കെതിരെ കോണ്‍ഗ്രസ് നടപടി.
മമതയുടെ പരിക്കിന് കാരണം രാഷ്ട്രീയ നാടകമാണ് അല്ലാതെ ആക്രമണമല്ലെന്ന് ആദിര്‍ രഞ്ജന്‍ ചൗധരി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് നേതൃത്വത്തിനു ദഹിച്ചിട്ടില്ല. ഇതിന്റെ പേരിൽ ആദിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതൃപദവിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.
read also:ബുര്‍ഖ മതതീവ്രവാദത്തിന്‍റെ അടയാളം; ആയിരത്തിലേറെ മദ്രസകള്‍ അടച്ചുപൂട്ടുമെന്നും മന്ത്രി
പ്രചരണ യാത്രയ്ക്കിടിയിൽ മമതയ്ക്ക് പരിക്കേറ്റിരുന്നു. എന്നാൽ പരിക്കിന് പിന്നില്‍ ബിജെപിയെ ബലിയാടാക്കാനുള്ള ഗൂഡതന്ത്രമാണ് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂലുമായി ചേര്‍ന്ന് ഒരുക്കുന്നതെന്നും ആരോപണം. മമതയുടേത് അപകടമാണ്, ആക്രമണമല്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ലോക്കല്‍ ടിവി ചാനലുകളും പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതോടെ മമത വെട്ടിലായിരിക്കുകയാണ്.
സത്യം തുറന്നു പറഞ്ഞ ആദിര്‍ രഞ്ജന്‍ ചൗധരിയെ ബലിയാടാക്കി കോൺഗ്രസ് മമതയ്ക്കായി ഒത്തുകളിക്കുകയാണ്.
Post Your Comments