തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസില്‍ പിണറായി സർക്കാരിന് തിരിച്ചടി. പ്രതികളായ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ വിചാരണ നടപടികള്‍ നേരിടണമെന്ന ഹൈകോടതി ഉത്തരവ് സര്‍ക്കാറിനും ഇടതുമുന്നണിക്കും ഒരുപോലെ രാഷ്ട്രീയ തിരിച്ചടിയായി. എന്നാല്‍, ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. മന്ത്രി ഇ.പി. ജയരാജന് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പ്രതികളില്‍ ചിലര്‍ വ്യക്തിപരമായ പരാതിയുമായി കോടതിയെ സമീപിച്ചേക്കും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, മന്ത്രിമാരായ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍ ഉള്‍പ്പെടെ ആറ് പ്രതികളും വിചാരണ നേരിടണമെന്ന് ഉത്തരവുണ്ടായി. ഇ.പി. ജയരാജന് മത്സരരംഗത്തില്ലെങ്കിലും കെ.ടി. ജലീല്‍ തവനൂരും വി. ശിവന്‍കുട്ടി നേമത്തും സി.പി.എം സ്ഥാനാര്‍ഥികളാണ്. ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം ക്രിമിനല്‍ കേസ് പ്രതികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ കേസുകള്‍ സംബന്ധിച്ച സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് പത്രങ്ങളില്‍ മൂന്ന് പ്രാവശ്യം പരസ്യം നല്‍കണമെന്ന് മാത്രമല്ല, എന്തുകൊണ്ടാണ് മറ്റൊരു സ്ഥാനാര്‍ഥിയെ കെണ്ടത്താനായില്ലെന്ന് സി.പി.എം നേതൃത്വത്തിന് തെരഞ്ഞെടുപ്പ് കമീഷന് വിശദീകരണവും നല്‍കേണ്ടിവരും.
Read Also: പ്രതിരോധ ബന്ധം ശക്തമാക്കും; ഇന്ത്യക്ക് ഉറപ്പ് നൽകി ബൈഡൻ ഭരണകൂടം
വി. ശിവന്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് കേസ് പിന്‍വലിക്കാനുള്ള ആവശ്യവുമായി സര്‍ക്കാര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാല്‍, അത് കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന്, ശിവന്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന്റെ നിലപാട് കോടതിയില്‍ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായിരുന്ന വനിതയെയും മാറ്റി.
Post Your Comments