KeralaLatest NewsNews

കിളിമാനൂരിൽ അജ്ഞാത ജീവി ; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : കിളിമാനൂരിനെ ആഴ്ചകളായി ഭീതിയിലാഴ്ത്തിയ അജ്ഞാത ജീവിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പുലിയോട് സാദൃശ്യം തോന്നുന്ന ജീവിയെയാണ് ക്യാമറയിൽ കാണുന്നതെങ്കിലും പുലിയാണോ എന്ന കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

Read Also : കുറഞ്ഞവിലയിൽ 666 കിലോമീറ്റർ മൈലേജുമായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ കാർ എത്തി

കാല്‍പാടുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കാട്ടുചെന്നായ ആകാമെന്നും അഭിപ്രായമുണ്ട് . പുല്ലയിൽ പറയ്ക്കോട്ട് കോളനിയ്ക്ക് സമീപമാണ് ആദ്യമായി പുലിയെ കണ്ടതായി പ്രദേശവാസികൾ കിളിമാനൂർ പോലീസിൽ അറിയിച്ചത്. എന്നാൽ കാല്പാടുകൾ പരിശോധിച്ചപ്പോൾ പുലിയുടേതാണെന്ന് വ്യക്തമായില്ല .

ഇതോടെ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പോലും ജനങ്ങൾ ഭയപ്പെട്ടു തുടങ്ങി . തുടർന്ന് ജനങ്ങളുടെ ആശങ്കയകറ്റാൻ കണിച്ചോട്, പന്തുവിളാകം, പെരുന്തറ എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു .ഇതിനിടയിൽ കിളിമാനൂര്‍ തട്ടത്തുമലയില്‍ അത്തീഖിന്റെ ഉടമസ്ഥതയിലുളള റോക്ക് ലാന്‍ഡ് എന്ന സ്ഥാപനത്തിന്റെ മുറ്റത്ത് കോഴിയെ കടിച്ചുകൊന്ന നിലയില്‍ പുലര്‍ച്ചെ കണ്ടെത്തി. തുടര്‍ന്ന് സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയോട് സാമ്യമുളള ജീവിയുടെ ദൃശ്യം കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button