ദമ്മാം: കൊല്ലം സ്വദേശി ദമ്മാമിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. മാങ്ങാട് സ്വദേശി വയലിൽ കിഴക്കേതിൽ ജോയ് റോക്കിയാണ് (70) കോവിഡ് ബാധിച്ചു മരിച്ചത്. രാണ്ടാഴ്ച മുമ്പാണ് അസുഖബാധിതനായത് ഇദ്ദേഹം.
ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കഴിഞ്ഞിരുന്നത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചയാണ് മരിച്ചത്. 40 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയാണ്.
സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്‌ത്‌വരികയായിരുന്നു. ദമ്മാമിലെ ജീവകാരുണ്യ, സാംസ്‌കാരിക, സാമൂഹിക രംഗത്തു സജീവമായിരുന്ന ഇദ്ദേഹം വലിയ സുഹൃദ് വലയത്തിന്‍റെ ഉടമയാണ്. ഭാര്യ: ഉഷ ജോയ്. മക്കൾ: ജോസഫ് ഷിഫിൻ ജോയ് (ദമ്മാം), മേരി ടീന ജോയ് (അമേരിക്ക).
മരുമക്കൾ: രേഷ്‌മ ചെറിയാൻ, ഗേരി ഇഗ്‌നേഷ്യസ്. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
Post Your Comments