മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി മസ്കത്തിൽ മരിച്ചു. മണക്കാട് കമലേശ്വരം പനവിള ലെയിൻ പൗർണമിയിൽ പരേതനായ വിജയെൻറ മകൻ പി.വി. ഷാജൻ (52) ആണ് മരിച്ചിരിക്കുന്നത്.
ഒമാൻ മെഡിക്കൽ കോളജിലെ െഎ.ടി വിഭാഗം മേധാവിയായിരുന്നു. ശനിയാഴ്ച രാവിലെ താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മസ്കത്ത് പ്രൈവറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല.
സരോജിനി മാതാവും ജസിയ ഭാര്യയുമാണ്. അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ സമർജിത്ത് ഏകമകനാണ്. കുടുംബസമേതം മസ്കത്തിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾ ടീം വെൽഫെയറിെൻറ നേതൃത്വത്തിൽ നടന്നുവരുന്നു.
Post Your Comments