ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ പുറത്തായ സാഹചര്യത്തിൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ വിൽക്കാനൊരുങ്ങി യുവന്റസ്. ക്രിസ്റ്റിയാനോയുടെ ഭീമമായ പ്രതിഫലം താങ്ങാൻ ഇറ്റാലിയൻ ക്ലബിന് കഴിയില്ലെന്നും ഈ സാഹചര്യത്തിൽ താരത്തിന്റെ ഏജന്റായ ജോർജ്ജ് മെന്ഡസ് റയൽ മാഡ്രിഡുമായി ചർച്ച തുടങ്ങിയെന്നും യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോർച്ചുഗീസ് താരത്തിനു വേണ്ടി റയലിനൊപ്പം പിഎസജിയും രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2011 മുതൽ തുടർച്ചയായി ഇറ്റാലിയൻ സീരി എ കിരീടം നേടുന്ന യുവന്റസ് ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ടാണ് 2018ൽ ക്രിസ്റ്റിയാനോ റൊണാൾഡോയെ 100 മില്യൺ യൂറോ (860 കോടി രൂപ) നൽകി സ്വന്തമാക്കിയത്. യുവന്റസിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കുന്നതിനായി അസാധ്യമായ കാര്യങ്ങൾ വരെ താൻ ചെയ്യുമെന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്രിസ്റ്റിയാനോയുടെ വരവിന് ശേഷം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പോലും ഇടംനേടാൻ ക്ലബിനായില്ല.
Post Your Comments