തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സ്ഥാനാര്‍ഥി പട്ടിക മാറും. സംസ്ഥാനം നിര്‍ദേശിച്ച പട്ടികയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് കേന്ദ്രനേതൃത്വം. സന്ദീപ് വാരിയരെ തൃത്താലയിലേക്ക് മാറ്റിയേക്കും. ചാത്തന്നൂരില്‍ ശോഭ സുരേന്ദ്രനും തൃശൂരില്‍ സുരേഷ് ഗോപിയും സ്ഥാനാര്‍ഥിയായേക്കും.
Read Also: മലപ്പുറത്ത് 20 കോടിയുമായി മുങ്ങിയ ദമ്പതികള്‍ കീഴടങ്ങി
അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിക്കും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സുരേഷ് ഗോപിയുടേയും മുരളീധരന്റേയും കാര്യത്തിലെ തീരുമാനം തിരുവനന്തപുരത്തെ സീറ്റ് ചര്‍ച്ചകളെ സ്വാധീനിക്കും. എന്നാൽ ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിയും മത്സരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശോഭാ സുരേന്ദ്രന് ചാത്തനൂരിലാണ് സാധ്യത. കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്നു കേന്ദ്രതിരഞ്ഞെടുപ്പു സമിതിക്കു മുന്പിലെത്തും. ഇന്നു വൈകിട്ടോ നാളെയോ പ്രഖ്യാപനമുണ്ടായേക്കും.
Post Your Comments