ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഇന്ത്യയുടെ മുൻ ഇതിഹാസ സ്പിന്നർ ബിഷൻ സിംഗ് വേദി ആശുപത്രി വിട്ടു. മൂന്ന് ആഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അത് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തുകയായിരുന്നു. 1967 – 1979 കാലഘട്ടത്തിനിടയ്ക്ക് ഇന്ത്യയ്ക്കായി 67 ടെസ്റ്റ് മത്സരങ്ങളും 10 ഏകദിനങ്ങളും കളിച്ച താരമാണ് ബേദി.
നേരത്തെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെറ്റ്ലീയുടെ പ്രതിമ കോട്ല സ്റ്റേഡിയത്തിൽ സ്ഥാപിക്കുന്നതിനെതിരെ ബിഷൻ സിംഗ് വേദി രംഗത്തെത്തിയിരുന്നു. ഒട്ടും മാതൃകയാകാത്ത ഒരു ഭരണകർത്താവിന്റെ പ്രതിമ സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിക്കുന്നതിനെതിരെ എതിർക്കുകയും ഡിഡിസി എ സ്ഥാനം രാജി വെയ്ക്കുകയും ചെയ്തിരുന്നു.
Post Your Comments