Latest NewsKeralaNewsIndia

ഒരു രൂപ നല്‍കി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അവസരം

ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടേതാണ് വാഗ്ദാനം. എസ്എംഎസിലൂടെ ഗാന്ധിയന്‍ പാര്‍ട്ടി പ്രചാരണവും തുടങ്ങി. ചെറു സംരംഭങ്ങളിലൂടെ വികസിത ഇന്ത്യ എന്നതാണ് പാര്‍ട്ടിയുടെ ആശയം.

Read Also :  കിളിമാനൂരിൽ അജ്ഞാത ജീവി ; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന എസ്എംഎസ് ലഭിക്കാത്തവര്‍ വിരളമായിരിക്കും. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമാണിത്. യുവാക്കളെ ലക്ഷ്യമിട്ടാണ് പ്രചാരണം. എസ്എംഎസിലുള്ള ഫോണ്‍ നമ്പരില്‍ വാട്ട്സ്ആപ്പില്‍ തിരിച്ചു സന്ദേശം അയക്കാം.

മണ്ഡലങ്ങളില്‍ വേണ്ട പത്ത് വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി പത്രിക തയാറാക്കി വാട്ട്സ്ആപ്പില്‍ അയക്കണം. മികച്ച ആശയങ്ങള്‍ നല്‍കുന്നവരുമായി കൂടിക്കാഴ്ച നടത്തിയശേഷം ഒരു രൂപ വാങ്ങി പാര്‍ട്ടിയില്‍ അംഗത്വം നല്‍കുകയും സ്ഥാനാര്‍ത്ഥികളായി നിശ്ചയിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button