Latest NewsKeralaNews

കടയ്ക്കലിൽ ക്ഷേത്രമുറ്റത്ത് ആൽമരം ഒടിഞ്ഞു വീണ് നിരവധി പേർക്ക് പരിക്ക്

കൊല്ലം : കടയ്ക്കലിൽ ക്ഷേത്രമുറ്റത്ത് ആൽമരം ഒടിഞ്ഞു വീണ് 6 പേർക്ക് പരിക്ക്. തുടയന്നൂർ അരത്തകണ്ഠപ്പൻ ക്ഷേത്ര മുറ്റത്താണ് ആൽമരം ഒടിഞ്ഞു വീണത്. വൈകിട്ടുണ്ടായ ശക്തമായ കാറ്റിലാണ് മരം ഒടിഞ്ഞത്.

അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. മറ്റ് നാലു പേർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button