Latest NewsNewsIndia

ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും

ന്യൂഡൽഹി : ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിക്കുക. രാവിലെ 10:30 ന് ചടങ്ങുകൾ ആരംഭിക്കും. അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്നുള്ള പദയാത്ര പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.

Read Also : പത്തനാപുരം സ്ഥാനാർഥി ഗണേഷ് കുമാറിന് കോവിഡ് ; വോട്ടു തേടി അച്ഛന്‍ ബാലകൃഷ്ണപിളള

ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നടത്തിയ ദണ്ഡിയാത്രയെ അനുസ്മരിച്ചാണ് പദയാത്ര നടത്തുന്നത്. അഹമ്മദാബാദിലെ സബർമതി ആശ്രമം മുതൽ നവസാരിയിലെ ദണ്ഡി വരെയാണ് പദയാത്ര നടക്കുന്നത്. 241 മൈൽ ദൈർഘ്യമുള്ള യാത്ര ഏപ്രിൽ 5 നാണ് അവസാനിക്കുക. കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ പദയാത്രയുടെ ആദ്യ ഘട്ടത്തിന് നേതൃത്വം നൽകും.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75-ാം വാർഷികത്തിന്റെ ഓർമയ്ക്കായി 75 ആഴ്ചകൾ നീണ്ടു നിൽക്കുന്ന പരിപാടികളുടെ പരമ്പരയാണ് കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്നത്. 2022 ൽ ആരംഭിക്കുന്ന ആഘോഷങ്ങൾ 2023 ഓഗസ്റ്റ് 15 നാണ് അവസാനിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button