Latest NewsNewsIndia

ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെർച്വലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു.

Read Also : കോൺഗ്രസിൽ നി​ന്ന് കൂ​ടു​ത​ല്‍ പേ​ര്‍ പാ​ര്‍​ട്ടി വി​ട്ട് പു​റ​ത്ത് ​ വ​രു​മെ​ന്ന് വി​ജ​യ​ന്‍ തോ​മ​സ്  

കൊറോണ വൈറസ് തീർത്ത പ്രതിസന്ധിയുടെ കാലത്ത് ആയുർവേദത്തിനും പരമ്പരാഗത വൈദ്യത്തിനും ലോക രാജ്യങ്ങൾക്കിടയിൽ പോലും കൂടുതൽ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വെൽനസ് ടൂറിസമാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നത്. അസുഖം മാറുന്നതിനു മാത്രമല്ല കൂടുതൽ ക്ഷേമത്തിനായി അസുഖത്തെ ചികിത്സിക്കുന്നതാണ് വെൽനസ് ടൂറിസം. ഇത് ഇന്ത്യൻ ആയുർവേദത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും പ്രധാന സ്തംഭമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യമുള്ളൊരു ഭാവിയ്ക്ക് ആധുനിക ചികിത്സാരീതികൾക്കൊപ്പം പരമ്പരാഗത മരുന്നുകളും ആവശ്യമാണെന്ന് ലോകം മനസിലാക്കികൊണ്ടിരിക്കുകയാണ്. ആയുർവേദത്തിന്റെ ഗുണങ്ങളും മാനവികതയെ ഉത്തേജിപ്പിക്കുന്നതിൽ അതിനുള്ള പങ്കും ആളുകൾക്ക് ബോദ്ധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആയുർവേദത്തിനെ ആധുനിക ശാസ്ത്രത്തിനോടൊപ്പം ചേർത്തുകൊണ്ട് ഗവേഷണങ്ങൾ നടത്താനും യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുമുള്ള സാഹചര്യങ്ങളാണുള്ളത്. ഇതിനായി കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button