ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. തുടക്കത്തില്‍ അഭിനന്ദനാര്‍ഹമായ സമീപനമായിരുന്നു കേന്ദ്രത്തിനു കേരളത്തോട്. പിന്നീട് കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകുകയായിരുന്നു. വീണ്ടും ഇപ്പോള്‍ കേരളത്തില്‍ സ്ഥിതി മെച്ചപ്പെടുകയാണ്.
എന്നാല്‍, എറണാകുളം ജില്ലയുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. സജീവ രോഗികള്‍ കൂടുതലുള്ള രാജ്യത്തെ പത്ത് ജില്ലകളില്‍ എറണാകുളവും ഉള്‍പ്പെടുന്നുണ്ട്. സ്ഥിതി രൂക്ഷമായ രാജ്യത്തെ പത്ത് ജില്ലകളില്‍ മഹാരാഷ്ട്രയിലെ എട്ട് ജില്ലകളും ഉള്‍പ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിലെ സ്ഥിതി തുടക്കം മുതല്‍ ആശങ്കാജനകമാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ നാഗ്പൂരില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മൊത്തം 85 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments