COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 360 പേർക്ക്

ജിദ്ദ: സൗദിയിലെ ദൈനംദിന കോവിഡ് രോഗികളുടെയും രോഗമുക്തരുടെയും എണ്ണം ഒപ്പത്തിനൊപ്പം എത്തിയിരിക്കുന്നു. ഇന്ന് പുതുതായി 360 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 367 പേർ രോഗമുക്തി നേടുകയും ചെയ്തിരിക്കുന്നു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്.

രാജ്യത്ത് വിവിധ ഭാഗങ്ങളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരിൽ അഞ്ച് പേർ കൂടി മരിക്കുകയുണ്ടായി. ഇതുവരെ രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 381708 ആയി ഉയർന്നു. ഇവരിൽ 372217 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6556 ആയി ഉയർന്നു.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 29357 പേർ കോവിഡ് ചികിത്സയിൽ കഴിയുന്നു. ഇവരിൽ 542 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 174, കിഴക്കൻ പ്രവിശ്യ 59, മക്ക 45, മദീന 17, അൽ ഖസീം 14, വടക്കൻ അതിർത്തി മേഖല 12, ഹാഇൽ 7, അസീർ 7, തബൂക്ക് 7, ജീസാൻ 6, അൽജൗഫ് 5, നജ്റാൻ 5, അൽബാഹ 2.

shortlink

Related Articles

Post Your Comments

Related Articles


Back to top button