പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിനായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രില്‍ 6നും വോട്ടെണ്ണല്‍ മേയ് 2നും നടക്കും
സംസ്ഥാനത്തെ പതിനാലാം നിയമസഭയിലെ അംഗങ്ങളുടെ കാലാവധി 2021 ജൂണ്‍ 1ന് അവസാനിക്കും. 2016-ല്‍ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) നിയമസഭയിലേക്കുള്ള മൊത്തം സീറ്റുകളുടെ മൂന്നില്‍ രണ്ട് ഭാഗവും നേടി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (ഐഎന്‍സി) നേതൃത്വത്തിലുള്ള നിലവിലുള്ള ഐക്യ ജനാധിപത്യ മുന്നണിയെ (യുഡിഎഫ്) പരാജയപ്പെടുത്തി. യുഡിഎഫ് 47 സീറ്റുകളും, ബിജെപി ഒരു സീറ്റും, ബാക്കി സീറ്റ് ഒരു സ്വതന്ത്രനും നേടി. സ്വതന്ത്രനായി വിജയിച്ച പി.സി. ജോര്‍ജ് പിന്നീട് കേരള ജനപക്ഷം (സെക്കുലര്‍) എന്ന പാര്‍ട്ടി രൂപീകരിച്ചു. കേരള കോണ്‍ഗ്രസ്(എം)-ല്‍ വളര്‍ന്നുവന്ന ജോസ് വിഭാഗത്തെ 2020-ല്‍ ആഭ്യന്തര ഗ്രൂപ്പിസത്തിന്റെ ഭാഗമായി യുഡിഎഫില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ജോസ് പക്ഷം പിന്നീട് എല്‍ഡിഎഫില്‍ ചേരുകയും ചെയ്തു. 2016ന് ശേഷം ഉണ്ടായ മറ്റൊരു പ്രധാന മാറ്റം ലോക് താന്ത്രിക് ജനതാദളും ഇന്ത്യന്‍ നാഷണല്‍ ലീഗും എല്‍ഡിഎഫിലേക്ക് പ്രവേശിച്ചതാണ്.
അതേസമയം, സ്വകാര്യ ചാനലുകളുടെ അഭിപ്രായ സര്‍വേയില്‍ ഇടതുപക്ഷ സര്‍ക്കാറിന് വീണ്ടും ഭരണത്തുടര്‍ച്ച കിട്ടുമെന്ന് തന്നെയാണ് പോള്‍ ഫലങ്ങള്‍. പ്രധാനപ്പെട്ടത് താഴെ ചേര്‍ക്കുന്നു
Post Your Comments