Latest NewsKeralaNews

നേമം നിയമസഭാ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യൂഡൽഹി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരാണ് നേമത്തേക്ക് നേരത്തെ ഉയർന്നു കേട്ടിരുന്നത്. എന്നാൽ ഇപ്പോൾ നേമം നിയമസഭാ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.

Read Also : കോൺഗ്രസിൽ കൂട്ട രാജി ; തൃശൂരിൽ 33 ബൂത്ത് പ്രസിഡന്റുമാരുൾപ്പെടെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു

മണ്ഡലത്തിൽ മുതിർന്ന നേതാവ് ശശി തരൂർ മത്സരിക്കട്ടെ എന്നാണ് രാഹുലിന്റെ നിലപാട്. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ വീക്ക് മാഗസിനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ സംസ്ഥാന നേതാക്കൾ ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ദേശീയ ശ്രദ്ധയുള്ള തരൂരിനെ പോലെ ഒരാൾ മത്സരത്തിനിറങ്ങുന്ന് ബിജെപിക്കെതിരെ രാജ്യത്തുടനീളം ശക്തമായ സന്ദേശം നൽകുന്നതാണ് എന്നാണ് രാഹുലിന്റെ പക്ഷം.

‘രണ്ട് കാര്യങ്ങളാണ് രാഹുൽ ലക്ഷ്യമിടുന്നത്. ഒന്ന്, തരൂരിനെ രംഗത്തിറക്കുന്നതിലൂടെ പാർട്ടിക്കുള്ളിൽ ദശാബ്ദങ്ങൾ നീണ്ട എ, ഐ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാം. രണ്ട്, കേരള ഘടകത്തെ നേരിട്ട് രാഹുലിന്റെ നിയന്ത്രണത്തിലാക്കാം’ – ദ വീക്ക് റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button