ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 32 പന്തിൽ 49 റൺസെടുത്ത ജയ്‌സൺ റോയും, 24 പന്തിൽ 28 റൺസെടുത്ത ജോസ് ബട്ട്ലറും നൽകിയ മിന്നും തുടക്കത്തിന്റെ ആനുകൂല്യം ഇംഗ്ലണ്ട് നാല് ഓവർ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുക്കാനെ സാധിച്ചൊള്ളു. 67 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര അർച്ചർ 3 വിക്കറ്റ് വീഴ്ത്തി.
ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഇന്ത്യൻ സ്കോർ ബോർഡിൽ ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും (0) മടങ്ങി. ആദിൽ റഷിദിന്റെ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ച കോഹ്‌ലിയുടെ വിക്കറ്റ് ക്രിസ് ജോർദാൻ കൈകളിൽ ഒതുക്കുകയായിരുന്നു. പവർ പ്ലേയിൽ ഇന്ത്യ 3 വിക്കറ്റിന് 22 എന്ന നിലയിലായിരുന്നു.
Post Your Comments