മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം അതി രൂക്ഷമായി തുടരുന്നു. ഇന്ന് 15,817 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,344 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 56 പേര് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകള്‍ 22,82,191 ആയി ഉയർന്നു. ആകെ കൊറോണ വൈറസ് രോഗ മുക്തരുടെ എണ്ണം 21,17,744 ഉയർന്നു.
കോവിഡ് ബാധിച്ച് 56 പേര് മരിച്ചതോടെ ആകെ മരണം 52,723 ആയി ഉയർന്നു. നിലവില്‍ 1,10,485 ആണ് ആക്ടീവ് കേസുകള്‍.
സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ജില്ലാ ഭരണകൂടങ്ങള്‍. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ രാത്രി കര്‍ഫ്യൂ, ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments