തിരുവനന്തപുരം : കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച സീസണ് ടിക്കറ്റ് സംവിധാനം പുനസ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ മെമു എക്സ്പ്രസ് ട്രെയിനുകളിലെ അണ്‍റിസേര്‍വ്ഡ് കോച്ചുകളിലും 17 മുതല്‍ കോട്ടയം വഴിയുള്ള പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകളിലും സീസണ് ടിക്കറ്റ് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.
ഇതിനായി യുടിഎസ് കൗണ്ടറുകള്‍ തുറക്കും. ലോക്ക് ഡൗണ്‍ ആരംഭിച്ച 2020 മാര്‍ച്ച് 24 നു ശേഷം കാലാവധിയുള്ള സീസണ് ടിക്കറ്റ് ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക്, പുതിയ സീസണ് ടിക്കറ്റ് എടുക്കുമ്പോൾ അത്രയും ദിവസങ്ങള്‍ അധികമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കും. സീസണ് ടിക്കറ്റ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍ പ്രതിദിന പ്രത്യേക എക്സ്പ്രസ് ട്രെയിനുകളില്‍ 17 മുതല്‍ അഞ്ച് സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാറുകളും 11 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമുണ്ടായിരിക്കും.
ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസ് ദിവസേന പുലര്‍ച്ചെ 5.45 ന് ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 2.35 ന് പുനലൂരില്‍ എത്തിച്ചേരും. പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് ദിവസേന വൈകുന്നേരം 8.25 ന് പുനലൂരില്‍ നിന്നും പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 2.20 ന് ഗുരുവായൂരില്‍ എത്തിച്ചേരും.
Post Your Comments