Latest NewsIndiaNews

പൊതു ഇടങ്ങളിലെ മതഘടനകളും ചിഹ്നങ്ങളും നീക്കം ചെയ്യാൻ ഉത്തരവിട്ട് യുപി സർക്കാർ

ലക്‌നൗ: പൊതു ഇടങ്ങളിലെ മതഘടനകളും ചിഹ്നങ്ങളും നീക്കം ചെയ്യാനൊരുങ്ങി യുപി സര്‍ക്കാര്‍. ഇതിൻ്റെ ഭാഗമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുതിര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യുപി സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിക്കഴിഞ്ഞു. റോഡുകളിലും നടപ്പാതകളിലും അനധികൃതമായി നിര്‍മ്മിച്ച മതപരമായ ബോർഡുകളെല്ലാം നീക്കം ചെയ്യാനാണ് നിർദേശം.

പൊതുറോഡുകളിലും തെരുവുകളിലും നടപ്പാതകളിലും ഏതെങ്കിലും മതങ്ങളെ പ്രതിനിധീകരിക്കുന്ന ഘടനയോ നിര്‍മ്മാണമോ ചിഹ്നങ്ങളോ അനുവദിക്കരുതെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. 2011 ജനുവരി 1ന് ശേഷം നിലവില്‍ വന്നിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് ബാധകം. ഇത്തരം ബോർഡുകൾ ഉടനടി നീക്കം ചെയ്യണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

Also Read:കടകംപള്ളിയെ തള്ളി സിപിഎം: ശബരിമല നിലപാടില്‍ യാതൊരു മാറ്റമില്ലെന്ന് വിജയരാഘവന്‍

പൊതുയിടങ്ങളിൽ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവർ 6 മാസത്തിനുള്ളിൽ മറ്റെവിടെയെങ്കിലും അത് മാറ്റി സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. ആറ് മാസത്തിനുള്ളില്‍ പൊതു ഇടങ്ങളില്‍ നിന്ന് ഇവ നീക്കാത്ത പക്ഷം അധികൃതരുടെ നേതൃത്വത്തില്‍ ഇവ നീക്കം ചെയ്യും. ഈ നിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള പിഴവ് വരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദികളെന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button