വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും മെയ് ഒന്നിനകം കോവിഡ് വാക്സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് യുഎസ് പ്രസിഡൻറ്റ് ജോ ബൈഡന്‍ അറിയിച്ചു. തന്‍റെ ആദ്യത്തെ പ്രൈം ടൈം അഡ്രസിനിടെയാണ് ബൈഡൻ ഇതു പറഞ്ഞത്. അധികാരമേറ്റെടുക്കുമ്പോള്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ 10 മില്യണ്‍ വാക്‌സിന്‍ നല്‍കണമെന്നായിരുന്നു ലക്ഷ്യമിട്ടതെന്നും 60ാം ദിവസത്തിലെത്തുമ്പോള്‍ ലക്ഷ്യമിട്ടതിലും വളരെ മുന്നിലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
Read Also: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക ട്വിസ്റ്റ്
പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും മെയ് ഒന്നിന് മുമ്പ് കോവിഡ് വാക്‌സിനുകള്‍ നല്‍കണമെന്ന് ബൈഡന്‍ സ്റ്റേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. അവസരം എത്തുമ്പോള്‍ എല്ലാവരും വാക്‌സിനെടുക്കേണ്ടതുണ്ടെന്നും ബൈഡൻ അറിയിച്ചു.
Post Your Comments