Latest NewsNewsFootballSports

ജാക്ക് ഗ്രീലിഷ് ടീമിലെത്തുന്നത് വൈകും

ആസ്റ്റൺ വില്ല മിഡ്ഫീൽഡർ ജാക്ക് ഗ്രീലിഷ് പരിക്ക് മാറി തിരികെ ടീമിലെത്തുന്നത് വൈകും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ന്യൂകാസിലിനെതിരായ മത്സരത്തിലും ഗ്രീലിഷ് കളിക്കില്ലെന്ന് പരിശീലകൻ ഡീൻ സ്മിത്ത് പറഞ്ഞു. കാലിനേറ്റ പരിക്ക് കാരണം അവസാന നാലു മത്സരങ്ങളിൽ ഗ്രീലിഷ് ആസ്റ്റൺ വില്ല നിരയിൽ കളിച്ചിരുന്നില്ല. ആ നാലു മത്സരങ്ങളിലും ടീമിന് അവരുടെ താളം കണ്ടെത്താനായില്ല.

അവസാന നാലു മത്സരങ്ങളിൽ നിന്ന് ആകെ നാല് പോയിന്റ് മാത്രമാണ് ഡീൻ സ്മിത്തിന്റെ ടീമിന് നേടാനായത്. ഗ്രീലിഷ് ടോട്ടനത്തിന് എതിരായ മത്സരത്തിൽ മാത്രമേ കളത്തിൽ ഇറങ്ങുകയുള്ളു എന്ന് സ്മിത്ത് പറഞ്ഞു. മാർച്ച് 21നാണ് ആസ്റ്റൺ വില്ലയും ടോട്ടനവും തമ്മിലുള്ള മത്സരം. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ആസ്റ്റൺ വില്ല.

shortlink

Related Articles

Post Your Comments


Back to top button