കോട്ടയം : സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി നടനും സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാർ. കലാ കേരളത്തിലെ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കോട്ടയം നിയോജകമണ്ഡലം പ്രവർത്തക കൺ വെൻഷൻ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ ചൊല്പ്പടിയില് നില്ക്കുന്നവര് മാത്രമേ അംഗീകാരങ്ങളിലേക്ക് ഉയർച്ചയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ ഇടത് രാഷ്ട്രീയ വിധേയത്വത്തിനെതിരെയും സലിം കുമാർ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും ദേശീയ പുരസ്കാര ജേതാവായ തന്നെ ഒശിവാക്കിയതിന്റെ നീരസവും അദ്ദേഹം പ്രകടമാക്കിയിരുന്നു.
Read Also : മുഖ്യമന്ത്രിക്കു സല്യൂട്ട് നല്‍കിയ പൊലീസ് നായ്ക്കള്‍ക്കു നിലവാരമില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്: വിവാദം
തന്നെ ഒഴിവാക്കിയത് തനിക്ക് പ്രായം കൂടിയത് കൊണ്ടാകാമെന്നായിരുന്നു സലിം കുമാറിന്റെ പരിഹാസം. തന്റെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും കാരണമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ വ്യത്യസ്ത രാഷ്ട്രീയമാകാം ഐഎഫ്‌എഫ്കെയില്‍ തിരി തെളിയിക്കാന്‍ തന്നെ ക്ഷണിക്കാതിരുന്നതിനുള്ള കാരണം. തിരി തെളിയിക്കാന്‍ താനാണ് ഏറ്റവും യോഗ്യനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments