Latest NewsKeralaIndia

കേരളം തന്നെ നമ്പർ 1; ജനങ്ങളെ വലച്ച് പണിമുടക്കുകൾ, നഷ്ടപ്പെട്ടത് 36.94 ലക്ഷം തൊഴില്‍ ദിനങ്ങള്‍

മൂന്ന് വര്‍ഷത്തിനിടെ 210 പണിമുടക്കുകള്‍, നഷ്ടമായത് 36.94 ലക്ഷം തൊഴില്‍ ദിനങ്ങള്‍; കേരളം മുന്നില്‍

ന്യൂഡല്‍ഹി: 210 പണിമുടക്കുകളും ലോക്കൗട്ടുകളും കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 36.94 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടമായതായി ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതേസമയം കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണും തൊഴില്‍ മേഖലയെ സാരമായി ബാധിച്ചു. പൊതുമേഖലയില്‍ 1.98 ലക്ഷം തൊഴില്‍ ദിനങ്ങളും സ്വകാര്യ മേഖലയില്‍ 85,478 തൊഴില്‍ ദിനങ്ങളുമാണ് നഷ്ടപ്പെട്ടത്.

എന്നാൽ പണിമുടക്ക് മൂലം മാത്രം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് ഡെക്കണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 നും 2020 നും ഇടയില്‍ പൊതുമേഖലയ്ക്ക് 19.91 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടു. അതേസമയം 121 പണിമുടക്കുകളിലായി സ്വകാര്യ മേഖലയില്‍ 17.03 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20 പണിമുടക്കുകളിലായി 8.80 ലക്ഷം തൊഴില്‍ ദിനങ്ങളാണ് കേരളത്തിന് മാത്രം നഷ്ടമായത്. തമിഴ്‌നാട്ടില്‍ 50 പണിമുടക്കുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും 4.39 ലക്ഷം തൊഴില്‍ ദിനങ്ങളാണ് നഷ്ടപ്പെട്ടത്. 17 പണിമുടക്കുകളിലായി കര്‍ണാടകയില്‍ 3.78 തൊഴില്‍ ദിനങ്ങളും നഷ്ടപ്പെട്ടതായി തൊഴില്‍ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

read also: നന്ദിഗ്രാമിൽ മമതയ്ക്കെതിരെ സുവേന്ദു അധികാരി നാമനിർദേശപത്രിക സമർപ്പിച്ചു

ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയും മധ്യപ്രദേശും സ്ഥാനം പിടിച്ചു.
കേരളത്തിലെ സ്വകാര്യമേഖലയില്‍ 17 പണിമുടക്കുകള്‍ ഉണ്ടായി. സ്വകാര്യ മേഖലയില്‍ 7.67 ലക്ഷം തൊഴില്‍ ദിനങ്ങളാണ് നഷ്ടപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button