
മംഗളൂരു: മോഡലിങ് ഫോട്ടോഷൂട്ടിനു പോകുന്നത് സുഹൃത്ത് തടഞ്ഞതിനെ തുടർന്നു പെണ്‍കുട്ടി തൂങ്ങി മരിച്ചു. തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകള്‍ പ്രേക്ഷ (17) ആണു വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
സുഹൃത്ത് വിലക്കിയതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി തൂങ്ങി മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് അടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രേക്ഷയുടെ സുഹൃത്ത് മുണ്ടോളി സ്വദേശി യതിന് രാജ്, തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ സുഹന്‍, സുരഭ് എന്നിവരെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റുചെയ്തത്.
Post Your Comments