Latest NewsIndiaNewsCrime

സഹോദരീഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവാവ് സ്റ്റേഷനില്‍; സംഭവം അറിഞ്ഞ സഹോദരി തൂങ്ങി മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ സഹോദരീഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍. സംഭവം അറിഞ്ഞ സഹോദരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. ഭുരഭിമാന കൊലയെന്ന്‌ പൊലീസ് പറയുകയുണ്ടായി.

ജബല്‍പൂരിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. 35 വയസുള്ള ബ്രിജേഷ് ബര്‍മനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ധീരജ് ശുക്ലയുടെ 22 വയസുള്ള സഹോദരിയാണ് ആത്മഹത്യ ചെയ്തത്. ബ്രിജേഷ് ബര്‍മന്റെ അറുത്തെടുത്ത തലയുമായാണ് ധീരജ് ശുക്ല പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഒരു കൈയില്‍ കോടാലിയുമായാണ് യുവാവ് സ്‌റ്റേഷനില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രിജേഷും ധീരജിന്റെ സഹോദരിയും തമ്മില്‍ സ്‌നേഹത്തിലായിരുന്നു. രണ്ടുമാസം മുന്‍പ് ഇരുവരും ഒളിച്ചോടി വിവാഹം ചെയ്തിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും കണ്ടെത്തി പൊലീസ് അവരവരുടെ വീടുകളില്‍ ഏല്‍പ്പിച്ചു. വിവാഹത്തില്‍ രോഷാകുലനായ ധീരജ് സഹോദരീഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൃഷിയിടത്തില്‍ വച്ചാണ് ബ്രിജേഷ് ബര്‍മനെ ധീരജ് ആക്രമിച്ചത്. തല വെട്ടിയെടുക്കുന്നതിന് മുന്‍പ് ബ്രിജേഷിന്റെ ഇരു കൈകളും അറുത്തെടുത്തു. തുടര്‍ന്നാണ് ബ്രിജേഷിനെ യുവാവ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ധീരജിനെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button