നന്ദിഗ്രാമിൽ വെച്ച് തനിക്കെതിരെ ആക്രമണമുണ്ടായെന്ന് മമത ബാനർജി ആരോപിച്ചതിന് പിന്നാലെ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം കാറിൽ കയറാനൊരുങ്ങിയപ്പോഴാണ് മമതയ്ക്ക് നേരെ ആക്രമണമുണ്ടായത്. നാലഞ്ച് പേര്‍ ചേര്‍ന്ന് തന്നെ കാറിനകത്തേക്ക് പിടിച്ചുതള്ളുകയായിരുന്നെന്നും ആ സമയത്ത് തനിക്കൊപ്പം പൊലീസുകാര്‍ ഇല്ലായിരുന്നെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു.
അജ്ഞാത സംഘം കാറിന്റെ ഡോര്‍ വലിച്ചടപ്പോഴാണ് മുഖ്യമന്ത്രിയുടെ കാലിനും മുഖത്തും പരിക്കേറ്റത്. കാറിന് സമീപം നിന്ന് നാട്ടുകാരുമായി സംസാരിക്കുന്നതിനിടെ നാല്, അഞ്ച് ആളുകള്‍ ചേര്‍ന്ന് തന്നെ കാറിനകത്തേക്ക് തള്ളിക്കയറ്റുകയായിരുന്നുവെന്നാണ് മമത പറഞ്ഞത്.
എന്നാൽ, ദൃക്സാക്ഷികളുടെ വിവരണാടിസ്ഥാനം മമതയെ ആരും തള്ളിയിട്ടില്ലെന്നും അത് അപകടമായിരുന്നുവെന്നുമാണ് പുറത്തുവരുന്നത്. സംഭവ സമയത്ത് മുഖ്യമന്ത്രിയോടൊപ്പം പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ദേശീയ മാദ്ധ്യമങ്ങളോടാണ് ദൃക്‌സാക്ഷികൾ ഇക്കാര്യം അറിയിച്ചത്.
അതേസമയം. ജനങ്ങള്‍ക്കിടയില്‍ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. അവര്‍ നാടകമാണ് നടത്തുന്നത്. 300ഓളം പൊലീസുകാരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. എന്നിട്ടും അത്തരമൊരു സംഭവം നടന്നപ്പോൾ മാത്രം പൊലീസുകാർ ഇല്ലെന്ന് പറയുന്നത് കള്ളമാണ്. അല്ലെങ്കിൽ എന്തുകൊണ്ടാണ് പൊലീസ് ഇത്രയും നേരമായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതെന്നും ബിജെപി ചോദിച്ചു.
#WATCH:”Not even one Police official was present. 4-5 people intentionally manhandled me in presence of public. No local police present during program not even SP. It was definitely a conspiracy. There were no police officials for 4-5 hrs in such huge public gathering” says WB CM pic.twitter.com/wJ9FbL96nX
— ANI (@ANI) March 10, 2021
Post Your Comments