ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ താരങ്ങൾ ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആവും ആരാധകർ ഇത്തവണ കാണുക. 16 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് മെസ്സിയും റൊണാൾഡേയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ. അവസാനമായി രണ്ട് സൂപ്പർ താരങ്ങളും ഇല്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നടന്നത് 2004-05 സീസണിലായിരുന്നു. അന്ന് ചെൽസിയോട് തോറ്റ് ബാഴ്‌സയും എസി മിലാനോട് തോറ്റ് റൊണാൾഡേയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും ക്വാർട്ടർ കാണാതെ പുറത്തായിരുന്നു.
കഴിഞ്ഞ ദിവസം പിഎസ്ജിക്കെതിരായ രണ്ടാം പാദ മത്സരം 1-1ന് സമലനിലയിൽ കലാശിച്ചതോടെ ഇരുപാദങ്ങളിലുമായി 5-2ന് പരാജയപ്പെട്ടതാണ് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പുറത്തായത്. അതേസമയം, എക്സ്ട്രാ ടൈമിൽ പോർട്ടോയോട് പരാജയപ്പെട്ട് യുവന്റസും ക്വാർട്ടർ കാണാതെ പുറത്തായി. 13 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ബാഴ്‌സലോണ ക്വാർട്ടർ കാണാതെ പുറത്താവുന്നത്.
Post Your Comments