ഗുരുവായൂര്‍: കേരള പോലീസിനെ വകവെയ്ക്കാതെ പിടികിട്ടാപ്പുള്ളി. പിടികൂടാനെത്തിയ പൊലീസുകാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് പിടികിട്ടാപ്പുള്ളി ഓടിരക്ഷപ്പെട്ടു. പാലയൂര്‍ കറുപ്പം വീട്ടില്‍ ഫവാദാണ് (33) രക്ഷപ്പെട്ടത്. കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒരാളില്‍ നിന്ന് ഫവാദ് പേരകത്തെ ഭാര്യവീട്ടില്‍ ഉണ്ടെന്നറിഞ്ഞാണ് ഗുരുവായൂര്‍ സ്റ്റേഷനില്‍നിന്ന് സി.പി.ഒമാരായ രതീഷ്, ശശിധരന് എന്നിവര്‍ എത്തിയത്. പിറകിലെ വാതിലിലൂടെ ഇറങ്ങിയോടാന്‍ ശ്രമിച്ച ഫവാദിനെ രതീഷ് തടയാന്‍ ശ്രമിച്ചപ്പോഴാണ് പോക്കറ്റില്‍നിന്ന് കുരുമുളക് സ്പ്രേ എടുത്ത് കണ്ണില്‍ അടിച്ചത്. രതീഷ് ആശുപത്രിയില്‍ ചികിത്സ തേടി.
Read Also: ‘രാമരാജ്യം’ എന്ന ആശയം പ്രചോദനമായി; 10 കല്‍പ്പനകളുമായി കെജ്രിവാള്
ഒരു വര്‍ഷം മുമ്പ് പാലയൂരില്‍ യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് സ്കൂട്ടര്‍ തട്ടിയെടുത്തതുള്‍പ്പെടെ ഗുരുവായൂര്‍, വാടാനപ്പള്ളി, ചാവക്കാട്, കോഴിക്കോട്, വടക്കാഞ്ചേരി, കുന്നംകുളം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments